FLASH NEWS

യുവജനങ്ങൾക്ക് ആവേശമായി ഇൻ്റർനാഷണൽ ഓൺലൈൻ ക്വിസ് : ശ്രീജ ബോബി ഗ്രാൻഡ് മാസ്റ്റർ

March 17,2022 03:52 PM IST

കോവിഡ് മഹാമാരിയുടെ ഭീഷണി ഒതുങ്ങിയപ്പോൾ യുവാക്കൾക്ക് അവസരമൊരുക്കി ബഹ്റൈൻ കേരള കാത്തലിക് അസോസിയേഷൻ. ഇവർ സംഘടിപ്പിച്ച ഇന്റർനാഷണൽ ഓൺലൈൻ ക്വിസ് ലൈവ് ഷോ ‘കെസിഎ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷണൽ’ന്റെ ആവേശകരമായ ഫൈനലിൽ ബഹ്റൈനിൽ നിന്നുള്ള ശ്രീജ ബോബി വിജയിയായി കെസിഎ ഗ്രാൻഡ്മാസ്റ്റർ സീനിയർ കിരീടം ചൂടി. ബഹ്റൈനിൽ നിന്നു തന്നെയുള്ള ഹർഷിണി കാർത്തികേയൻ അയ്യർ, കിരൺ പൊയ്തയ്യ എന്നിവർ യഥാക്രമം ഫസ്റ്റ് റണ്ണർ അപ്പ്, സെക്കന്റ് റണ്ണർ അപ്പ് സ്ഥാനങ്ങൾക്കും അർഹരായി. നാലു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ മത്സരങ്ങളിൽ ഘാന, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, കുവൈറ്റ് എന്നീ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളുടെ പങ്കാളിത്തം സംഘാടകരിലും ആവേശം നിറച്ചു.

 

 

ജനറൽ റൗണ്ട്, ഐ.ക്യു. റൗണ്ട്, ഓഡിയോ വിഷ്വൽ റൗണ്ട്, റാപ്പിഡ് ഫയർ റൗണ്ടുകൾ ഉൾപ്പെട്ട എലിമിനേഷൻ,ക്വാർട്ടർ ഫൈനൽ, സെമി ഫൈനലുകളിൽ വിജയികളായവരാണ് മെഗാ ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. ഓൺലൈൻ ക്വിസ് നിയന്ത്രിച്ചത് അനീഷ് നിർമ്മലൻ, അരുൾ ദാസ് തോമസ്, ബോണി ജോസഫ്, അജയ് നായർ എന്നിവരടങ്ങുന്ന ക്വിസ് പാനലായിരുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.